'1.7 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു'

india-wheat-export, wheat-export-news
ചിത്രം: AFP
SHARE

ന്യൂഡൽഹി ∙ കഴിഞ്ഞ മാസം കയറ്റുമതി നിരോധിച്ച ശേഷം 469,202 ടൺ ഗോതമ്പ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചതായി റിപ്പോർട്ട്. എന്നാൽ 1.7 ദശലക്ഷം ടൺ ഗോതമ്പ് തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും മൺസൂൺ ഭീഷണി ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. ബംഗ്ലാദേശ്‌, ഫിലിപ്പീൻസ്, ടാൻസാനിയ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ഗോതമ്പ് കയറ്റിയയച്ചത്.  

2022 ഏപ്രിലിൽ 1.46 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. മേയ് 14ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിക്കുകയായിരുന്നു. കടുത്ത സൂര്യതാപത്തെ തുടർന്ന് രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനം കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 7.2 ദശലക്ഷം ടൺ ഗോതമ്പാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്‌.   

English Summary: After Ban, Government Allows Small Quantity Of Wheat For Export

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS