ADVERTISEMENT

തൃശൂർ∙ വാന്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 27നാണ് പൂമല സ്വദേശി ഷിനു രാജിനെ ബന്ദിയാക്കി പണം തട്ടിയത്. വാന്‍ തട്ടിക്കൊണ്ടുപോയശേഷം ഷിനുവിനെ വിളിച്ചുവരുത്തി ബന്ദിയാക്കുകയായിരുന്നു. 5,0000 രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. 

പണം നൽകാൻ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്ന് ഷിനു രാജ് മൊഴി നൽകി. സംഘത്തിന്റെ പക്കൽ നിന്ന് മോചിതനായ ശേഷം ഷിനു രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനൽ സംഘം കുടുങ്ങിയത്. പണം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു ബന്ദി നാടകമെന്നും സംഘത്തിൽ 9 പേരുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ബാക്കിയുള്ള നാല് പേർക്കായി തിരച്ചിൽ ശക്തമാക്കി. 

English Summary: Kidnapping gang in Thrissur nabbed, 5 arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com