തൃക്കാക്കരയിലേത് പിണറായി വിജയന്റെ ധിക്കാരത്തിന് ജനം നൽകിയ അടി: കെ. സുരേന്ദ്രൻ

pinarayi-vijayan-surendran
പിണറായി വിജയൻ, കെ. സുരേന്ദ്രൻ
SHARE

കോഴിക്കോട്∙ പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാർ വിട്ടുവീഴ്ചാ സമീപനമാണ് സ്വീകരിച്ചത്. പരിസ്ഥിതി വിഷയത്തിൽ സംസ്ഥാന സർക്കാരിന് നയമില്ല. കർഷകരെയല്ല ക്വാറി ഉടമകളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര തിരഞ്ഞെടുപ്പ് പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും ജനം നൽകിയ അടിയാണ്. യുഡിഎഫിന്റേത് രാഷ്ട്രീയ വിജയമല്ല. പി.സി ജോർജിന്റെ പ്രതികരണം ക്രൈസ്തവ സമുദായത്തിൽ ചലനമുണ്ടാക്കി. ഇത് ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന് കാരണമായെന്നും യുഡിഎഫിന് ഗുണം ചെയ്തെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിട്ടതെന്നും തോൽവി പരിശോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran on Thrikkakara bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS