ADVERTISEMENT

കോഴിക്കോട് ∙ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ. സ്കൂളുകളിൽ സൂക്ഷിച്ചിരുന്ന പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തേതന്നെ നിർദേശം നൽകിയിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിലെ ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള റിപ്പോർട്ട് 5 ദിവസത്തിനകം ലഭിക്കും. വിഷയത്തെ ഗൗരവത്തോടെയാണു സംസ്ഥാന സർക്കാർ കാണുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ജി.ആർ.അനിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവ. യുപി സ്കൂളിൽ പരിശോധന നടത്തി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ പരിശോധന.

English Summary: Minister GR Anil assured best quality rice given to Midday Meals in School programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com