ADVERTISEMENT

കോട്ടയം∙ സ്റ്റേറ്റ് കാറും കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. മുന്നണി മാറാന്‍ സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവിനോട് അഭ്യർഥിക്കുന്നു എന്ന രീതിയിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. 

ബിജെപി ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ബിജെപിയിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും ശബ്ദരേഖയിലുണ്ട്. എന്നാല്‍ തന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ശബ്ദരേഖയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

English Summary: Johny Nelloor about the audio tape circulating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com