എനിക്ക് മാത്രമായി ബോർഡ് വേണ്ട, ഞാൻ ലീഡറല്ല; കെണിയിൽ വീഴില്ല: വി.ഡി. സതീശൻ

vd-datheesan
വി.ഡി.സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
SHARE

തിരുവനന്തപുരം∙ താൻ ലീഡറല്ല, ലീഡർ കെ. കരുണാകരൻ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് പ്രവർത്തകരൊരുക്കിയ ആവേശോജ്വല സ്വീകരണത്തിലായിരുന്നു ലീഡർ, ക്യാപ്റ്റൻ വിളികളോട് അദ്ദേഹത്തിന്റെ പ്രതികരണം. ആ വിളികളുടെ കെണിയിൽ വീഴില്ലെന്നും അത്തരം വിളികൾ കോൺഗ്രസിനെ നന്നാക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മാത്രമായി ബോർഡ് വയ്ക്കേണ്ടെന്നും വച്ചാൽ എല്ലാ നേതാക്കളുടെയും പേര് വേണമെന്നും സതീശൻ വ്യക്തമാക്കി.

‘ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിശ്രമമില്ലാതെ പരിശ്രമം നടത്തിയാൽ മാത്രമേ യുഡിഎഫിന് തിരിച്ചുവരാൻ കഴിയുകയുള്ളൂ. അതിനുവേണ്ടിയിട്ടുള്ള ഒരു ആത്മവിശ്വാസമാണ്. തൃക്കാക്കരയിലെ ജനങ്ങൾ നമുക്ക് നൽകിയത്.’– വി.ഡി. സതീശൻ പറഞ്ഞു. തൃക്കാക്കര ഫലത്തെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഭരണസ്തംഭനത്തിന്റെ ഫലമാണ് ഭക്ഷ്യവിഷബാധ സ്കൂളുകളിലുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. 

English Summary: VD Satheesan response on Flex boards calling him new leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
FROM ONMANORAMA