ഗോവയിൽ ബ്രിട്ടിഷ് വനിത ബലാത്സംഗത്തിന് ഇരയായി; പ്രദേശവാസി അറസ്റ്റിൽ

1248-rape
പ്രതീകാത്മക ചിത്രം
SHARE

പനജി ∙ വടക്കൻ ഗോവയിലെ അരംപോൽ ബീച്ചിനു സമീപത്തെ പ്രശസ്തമായ സ്വീറ്റ് ലേക്കിൽ ബ്രിട്ടിഷ് വനിത ബലാത്സംഗത്തിന് ഇരയായി. ഭർത്താവിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കാനെത്തിയ 42 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഗോവ സ്വദേശിയായ ജോയൽ വിന്‍സെന്റ് ഡിസൂസയെ (32) പൊലീസ് അറസ്‌റ്റ് ചെയ്‌തു. 

ജൂൺ രണ്ടിന് കടൽത്തീരത്ത് വിശ്രമിക്കുന്നതിനിടെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നു ബ്രിട്ടിഷ് വനിത പരാതിയിൽ പറയുന്നു. തിങ്കളാഴ്ചയാണ് ഇവർ പരാതി നൽകിയത്. പരാതി ലഭിച്ചതിനു തൊട്ടുപിന്നാലെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

പരാതിയുമായി ബ്രിട്ടിഷ് ഹൈക്കമ്മിഷനെയാണ് ദമ്പതികൾ സമീപിച്ചത്. തുടർന്ന് അധികൃതര്‍ ഗോവ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary: British woman raped at Arambol Sweet Lake beach, one arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS