ADVERTISEMENT

കൊച്ചി∙ ആരോപണങ്ങളുടെ കരിനിഴൽ വീണ സാഹചര്യത്തിൽ അതു മാറും വരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാറി നിൽക്കണമെന്ന് ആംആദ്മി പാർട്ടി. ജനങ്ങളെ സത്യം അറിയിക്കണമെന്നും കേരള ജനതയിൽ സൃഷ്ടിച്ച അവമതിപ്പു മാറാൻ മുഖ്യമന്ത്രി തന്നെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി.സി. സിറിയക്ക് പറഞ്ഞു.

മുഖ്യമന്ത്രി സ്വയം ഈ വിഷയത്തിൽ അന്വേഷണം നടത്തുന്ന ദേശീയ ഏജൻസികളിൾക്കു മുന്നിൽ സത്യപ്രസ്താവന നടത്തി, അതു പരസ്യമാക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രിയും ഒരു 164 സ്റ്റേറ്റ്മെന്റ് നൽകി വ്യക്തത ഉണ്ടാക്കണം. സത്യം പുറത്തു വരും വരെ മുഖ്യമന്ത്രി രാജിവച്ചു മാറിനിൽക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരെ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് എഎപിയുടെ പ്രതികരണം.

English Summary: Chief minister Pinarayi Vijayan should resign says AAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com