ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് കൂടുതല്‍ കാരണങ്ങള്‍ നിരത്തി സിപിഎം. സംസ്ഥാന നേതാക്കളുടെ സാന്നിധ്യം ഉണ്ടായിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ പലരും ഇടതു സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചില്ലെന്ന അതൃപ്തി എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം.സ്വരാജ് നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനു ശേഷം ലഭിച്ച സുപ്രധാന ചുമതലയില്‍ കനത്ത പരാജയമായമുണ്ടായതിൽ എം.സ്വരാജിന് കടുത്ത അതൃപ്തിയുണ്ട്.

ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റാന്‍ ജില്ലയിലെ എട്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് നീക്കം നടത്തിയെന്നും ആക്ഷേപമുണ്ട്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ പാളിച്ചയുണ്ടായെന്നും ജില്ലാ നേതൃത്വം കണ്ടെത്തി. പുതിയ വോട്ടര്‍മാരെ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് മുന്‍പുതന്നെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് വിലയിരുത്തൽ.

ബൂത്തുതല വോട്ടിങ് പരിശോധിച്ചപ്പോഴാണ് വീഴ്ച തിരിച്ചറിഞ്ഞത്. ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന ഘടകത്തിനു നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇതോടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ നടപടിക്ക് സാധ്യതയേറി.

English Summary: CPM on Thrikkakara by-election loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com