ഇത് രാഷ്ട്രീയ ഗൂഢാലോചന; മുഖ്യമന്ത്രിയെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ്

Jose-K-Mani-5
ജോസ് കെ. മാണി
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ദുഷ്ടലാക്കോടെയുള്ളതും രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമാണെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളും നുണക്കഥകളും കേരളത്തില്‍ വിലപ്പോകില്ല. ഒരിക്കല്‍ കേരളത്തിലെ ജനം തള്ളിക്കളഞ്ഞ ആരോപണങ്ങളുടെ ഹീനമായ ആവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും ആക്ഷേപിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ഈ ഗൂഢപദ്ധതി കേരളം വീണ്ടും അവജ്ഞയോടെ തള്ളുമെന്നും യോഗം വിലയിരുത്തി. 

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

English Summary: Kerala Congress M extends support to CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS