രണ്ടാമത് ഭരണം കിട്ടിയതുകൊണ്ട് പിണറായി നിരപരാധിയാകില്ല: പി.ജെ.ജോസഫ്

Swapna Suresh, PJ Joseph
സ്വപ്ന സുരേഷ്, പി.ജെ.ജോസഫ്
SHARE

തൊടുപുഴ ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്. കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തണം. രണ്ടാമതു ഭരണം കിട്ടി എന്നതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിരപരാധി ആകുന്നില്ലെന്നും ജോസഫ് പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തലോടെ കേസിന്റെ ഗൗരവം കൂടി. ഇടതുമുന്നണിയുടെ ജയം അഴിമതികൾക്കുള്ള അംഗീകാരമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉൾപ്പെടെ സംശയത്തിന്റെ നിഴലിലാക്കിയാണു കഴിഞ്ഞ ദിവസം സ്വപ്നയുടെ വെളിപ്പെടുത്തലുണ്ടായത്.

‘‘എനിക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എല്ലാവർക്കും അറിയാവുന്നതു പോലെ എം.ശിവശങ്കർ, ബഹുമാന്യനായ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി.എം.രവീന്ദ്രൻ, നളിനി നെറ്റോ, അന്നത്തെ മന്ത്രി കെ.ടി.ജലീൽ... ഇങ്ങനെയുള്ള എല്ലാവരുടെയും പങ്ക് എന്താണ്, അവരെന്താണു ചെയ്തിട്ടുള്ളത് എന്നു ഞാൻ വളരെ വ്യക്തമായി കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്’’ എന്നായിരുന്നു മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞത്.

English Summary: PJ Joseph comments about Swapna Suresh revelation in gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS