കൊച്ചി∙ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. സര്‍ട്ടിഫൈഡ് കോപ്പിക്കായി എറണാകുളം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ മൊഴിയിലുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ, മുൻ മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഗുരുതര ആരോപണമാണ് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. രഹസ്യ മൊഴിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രിയുടെ ദൂതൻ സമ്മർദം ചെലുത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നും ജാമ്യാപേക്ഷയിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
English Summary: Enforcement directorate seeks Swapna's 164 statement