സ്വപ്നയ്ക്കെതിരെ ജലീലിന്റെ പരാതി അന്വേഷിക്കാന്‍ 12 അംഗ പൊലീസ് സംഘം

swapna-jaleel
കെ.ടി ജലീൽ, സ്വപ്ന സുരേഷ്
SHARE

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ സംബന്ധിച്ചു മുൻ മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ടച്ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡി. എസ്പി സദാനന്ദനെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.

സ്വപ്നയുടെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കെ.ടി.ജലീൽ കന്റോൺമെന്റ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നു എന്നാണ് പരാതി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടിയശേഷം ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്താവുന്ന വകുപ്പുകളിലാണ് സ്വപ്നയ്ക്കും പി.സി.ജോർജിനുമെതിരെ കേസെടുത്തിരിക്കുന്നത്. 

English Summary: Special police team to investigate KT Jaleel's complaint against Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS