ADVERTISEMENT

ന്യൂഡല്‍ഹി∙ രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആയി ഉയർന്നു. 4,32,05,106 ആണ് ആകെ രോഗബാധിതരുടെ എണ്ണം.

Show more

പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 2.26 ശതമാനവും പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 1.50 ശതമാനവും ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  5,24,747 ആയി ഉയർന്നു. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ നീരക്ഷണം ശക്തമാക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചു.

Show more

Show more

‌‌‌

കഴിഞ്ഞ നാല് മാസമായി രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍  രണ്ടാഴ്ചയായി കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ജൂൺ 22നു നാലാം തരംഗം തുടങ്ങുമെന്നാണ് ഫെബ്രുവരിയിലാണു ഐഐടി കാൻപുർ പ്രവചിച്ചത്. 

English Summary: India Records 7,584 New COVID-19 Cases In 24 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com