കര്‍ണാടകയില്‍ തമ്മിലടിച്ച് കോണ്‍ഗ്രസും ജെഡിഎസും; വിജയം പ്രതീക്ഷിച്ച് ബിജെപി

kumarasami
എച്ച്.ഡി. കുമാരസ്വാമി
SHARE

ബെംഗളൂരു: കര്‍ണാടകയില്‍ നാല് സീറ്റിലേക്കു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയാകുന്നത് പ്രധാന പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മിലടിക്കുന്ന നാലാം സീറ്റ്. എച്ച്.ഡി. കുമാരസ്വാമിയുടെ ജനതാദള്‍ എസിന്റെ ഒരു എംഎല്‍എ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്ന് അറിയിച്ചു. താന്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നുവെന്നും ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണെന്നും ശ്രീനിവാസ് ഗൗഡ എംഎല്‍എ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് യാതൊരു താല്‍പര്യവുമില്ലെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി.

നാല് സീറ്റുകളിലേക്ക് ആറ് പേര്‍ നാമനിര്‍ദേശപത്രിക നല്‍കിയതോടെയാണ് നാലാം സീറ്റിലേക്ക് ചൂടേറിയ മത്സരം അരങ്ങേറിയത്. ഇതോടെ ജെഡിഎസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റി. ബിജെപി മൂന്ന് സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് രണ്ടു സ്ഥാനാര്‍ഥികളെയും ജെഡിഎസ് ഒരാളെയുമാണ് കളത്തിലിറക്കിയത്. തങ്ങളുടെ മൂന്ന് സ്ഥാനാര്‍ഥികളും വിജയിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ പറഞ്ഞു. 45 വോട്ടാണ് വിജയിക്കാന്‍ വേണ്ടത്. ഇപ്പോഴത്തെ വോട്ട് നില അനുസരിച്ച് ബിജെപിക്ക് രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കാന്‍ കഴിയും. നാലാം സീറ്റിലേക്ക് ബിജെപിക്ക് 32 വോട്ടും കോണ്‍ഗ്രസിന് 24 വോട്ടും ജെഡിഎസിന് 32 വോട്ടുമാണുള്ളത്. ബിജെപിയെ പരാജയപ്പെടുത്താന്‍ പിന്തുണ നല്‍കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നതായി കുമാരസ്വാമി പറഞ്ഞു. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

English Summary: In Karnataka Rajya Sabha Race, Fourth Seat Fight Holds All The Suspense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS