ADVERTISEMENT

കണ്ണൂർ∙ കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരന് ‘മുന്നറിയിപ്പുമായി’ പൊലീസിന്റെ അസാധാരണ നോട്ടിസ്. കണ്ണൂർ കലക്ടറേറ്റ് മാർച്ചിൽ പൊലീസിനെതിരെ ആക്രമണമുണ്ടായാൽ ശക്തമായ നടപടി തന്നെ നേരിടേണ്ടിവരുമെന്നാണു കത്തിലെ മുന്നറിയിപ്പ്. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണു വെള്ളിയാഴ്ച രാവിലെ സുധാകരന് അസാധാരണമായ കത്തു നൽകിയത്.

കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കെപിസിസി പ്രസിഡന്റാണ്. മാർച്ചിനിടെ പൊലീസിനു നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. അക്രമം തടയാതിരുന്നാൽ ഉദ്ഘാടകൻ എന്ന നിലയിൽ സുധാകരനെതിരെ നിയമനടപടിയുണ്ടാകും.

പ്രതിഷേധ റാലിക്കു മുന്നോടിയായി ഇത്തരത്തിൽ നോട്ടിസ് നൽകുന്നതു പൊലീസിന്റെ അസാധാരണ നടപടിയാണ്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്താകെ പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് കണ്ണൂരിലെ കലക്ടറേറ്റ് മാര്‍ച്ച്.

അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ അക്രമമുണ്ടാകുന്നതു തടയാൻ വേണ്ടി ക്രിമിനൽ നടപടിച്ചട്ടത്തിലെ 149–ാം വകുപ്പു പ്രകാരമാണു നോട്ടിസ്. പാർട്ടി ഭാരവാഹികൾക്കും മറ്റും ഇപ്പോൾ പതിവായി ഇത്തരം നോട്ടിസുകൾ നൽകാറുണ്ടന്നു പൊലീസ് അറിയിച്ചു. മാർച്ചിന് ആഹ്വാനം ചെയ്തത് കെപിസിസി പ്രസിഡന്റ് ആയതിനാലാണു കെ.സുധാകരനു നോട്ടിസ് നൽകിയതെന്നും പൊലീസ് അറിയിച്ചു.

English Summary: Police notice to KPCC president K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com