'സർക്കാരിന്റേത് വിരട്ടൽ; മുഖ്യമന്ത്രി എന്തുകൊണ്ട് പരാതി നൽകുന്നില്ല?'

vd-satheesan-kochi
കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന വി.ഡി. സതീശൻ
SHARE

കൊച്ചി∙ കോടതിയില്‍ മൊഴി നല്‍കിയതിന് പ്രതിയെ സര്‍ക്കാര്‍ വിരട്ടുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുളളത്. ഇനി ആരും മൊഴി കൊടുക്കരുത്, അതിനാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യസന്ധനെങ്കില്‍ മുഖ്യമന്ത്രി ഇതാണോ ചെയ്യുന്നത്. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാര്‍ഗം ഉപയോഗിക്കാത്തത് അതിശയകരമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

uma-thomas-kochi
ഉമ തോമസ്

‘കോടതിയിൽ രഹസ്യമൊഴി നൽകിയവർക്കെതിരെ സിപിസി 340–1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ആ കോടതിയിൽ തന്നെ പരാതി കൊടുക്കാം. ആരോപണങ്ങള്‍ കളവാണെന്ന് തെളിഞ്ഞാൽ മൊഴി കൊടുത്ത സ്ത്രീയ്ക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നിട്ടും എന്തുകൊണ്ട് പിണറായി വിജയൻ പരാതി നൽകുന്നില്ല.?’– വി.ഡി സതീശൻ ചോദിച്ചു.

English Summary: Swapna Suresh-CM Controversy: VD Satheesan slams Govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS