ADVERTISEMENT

ചണ്ഡിഗഡ്∙ ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ വരെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. രണ്ട് സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയാഘോഷം തുടങ്ങിയെങ്കിലും ഒടുവില്‍ മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ പരാജയപ്പെട്ടെന്ന് അറിഞ്ഞതോടെ നിരാശരായി. മാക്കന്‍ വിജയിച്ചുവെന്ന് അറിയിച്ച് പാര്‍ട്ടി ട്വീറ്റ് ചെയ്‌തെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍  പിന്‍വലിച്ചു. മാക്കന് 30 വോട്ട് ലഭിച്ചുവെന്ന് കരുതിയാണ് ട്വീറ്റ് ചെയ്തതെന്നും എന്നാല്‍ ഒരു വോട്ട് റദ്ദാക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് എംഎല്‍എ ബി.ബി. ബത്ര പറഞ്ഞു. ബിജെപിയുടെയും ജനായക് ജനതാ പാര്‍ട്ടിയുടെയും പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ കാര്‍ത്തികേയ ശര്‍മയാണ് ഈ സീറ്റില്‍ വിജയിച്ചത്. 

ഹരിയാനയിലെ രണ്ടാം സീറ്റില്‍ ബിജെപിയുടെ കൃഷ്ണന്‍ ലാല്‍ പന്‍വര്‍ വിജയിച്ചു. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും 29.34 വോട്ടാണു വേണ്ടിയിരുന്നത്. പന്‍വറിന് 36 വോട്ടും ശര്‍മയ്ക്ക് 23 ആദ്യ വോട്ടും മാക്കന് 29 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി കൃഷ്ണന്‍ പന്‍വറിനു ലഭിച്ച 6.65 അധിക വോട്ടുകള്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് മാറ്റിയതോടെ 29.6 വോട്ടോടെ അദ്ദേഹം ജയിക്കുകയായിരുന്നുവെന്ന് റിട്ടേണിങ് ഓഫിസര്‍ ആര്‍.കെ.നന്ദലാല്‍ അറിയിച്ചു.

സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടില്ലാതിരുന്നതിനാല്‍ 29 വോട്ട് നേടിയ മാക്കന്‍ പരാജയപ്പെട്ടു. പുലര്‍ച്ചെ മൂന്നരയോടെയാണ് പന്‍വറിന്റെയും ശര്‍മയുടെയും വിജയം പ്രഖ്യാപിച്ചത്. ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബൈഷ്‌ണോയിയുടെ വോട്ട് റദ്ദാക്കിയെന്ന് ബി.ബി.ബത്ര എംഎല്‍എ അറിയിച്ചു.

English Summary: After Celebration, Congress Says Ajay Maken Lost To BJP-Backed Media Baron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com