സ്വര്‍ണക്കടത്ത് വിവാദം, തൃക്കാക്കര തോല്‍വി: പ്രതിരോധവഴി തേടാൻ സിപിഎം നേതൃയോഗം

cpm-flag
SHARE

തിരുവനന്തപുരം ∙ സ്വര്‍ണക്കടത്ത് വിവാദത്തിന്റെയും തൃക്കാക്കര തിരഞ്ഞെടുപ്പ് തോല്‍വിയുടെയും പശ്ചാത്തലത്തില്‍ നേതൃയോഗങ്ങള്‍ വിളിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഈ മാസം 24 മുതല്‍ ചേരും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകനത്തിന് സിപിഎം നേതൃയോഗം ജൂലൈ ആദ്യവാരം ചേരാനാണ് ആലോചിച്ചിരുന്നത്. എന്നാൽ സ്വർണക്കടത്ത് വിവാദവും സർക്കാരിനെതിരായ പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് യോഗം നേരത്തേയാക്കാൻ തീരുമാനിച്ചത്. 

ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരുന്നുണ്ട്. അതിൽ സർക്കാരിനെതിരെ ഉയർന്ന പ്രചാരണ പരിപാടികൾ എങ്ങനെ പ്രതിരോധിക്കണം എന്ന് ആലോചിക്കും. അതിനു ശേഷമാണ് സിപിഎമ്മിന്റെ നേതൃയോഗം. ഇതിൽ പാർട്ടിയുടെ താഴെത്തട്ടു മുതൽ ഏതു തരത്തിലാണ് നിലവിലെ പ്രശ്നങ്ങൾ വിശദീകരിക്കേണ്ടത്, താഴെത്തട്ടിൽ സിപിഎമ്മിന്റെ നേതൃയോഗങ്ങൾ ചേരണോ, പൊതുപരിപാടികൾ നടത്തി വിശദീകരണ യോഗങ്ങൾ വേണോ തുടങ്ങിയ കാര്യങ്ങളാകും ഇതിൽ ചർച്ചയാകുക.   

English Summary : CPM calls meeting to discuss gold smuggling case controversies and protest in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS