തിരുവനന്തപുരത്തുനിന്ന് ഗുജറാത്തിലേക്ക് 16 മുതല്‍ പ്രതിദിന ഇന്‍ഡിഗോ സര്‍വീസ്‌

1248-indigo
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുതിയ വിമാന സർവീസ് തുടങ്ങുന്നു.  ഇൻഡിഗോയുടെ പുതിയ സർവീസ് ജൂണ്‍ 16ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സർവീസ്. രാവിലെ 5ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യാത്ര തുടങ്ങുന്ന സർവീസ് മുംബൈ വഴി 9.10ന് അഹമ്മദാബാദിൽ എത്തും. തിരികെ വൈകിട്ട് 5.25ന് തിരിച്ച് രാത്രി 9.35ന് തിരുവനന്തപുരത്ത് എത്തും. 

നേരത്തേ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽനിന്ന് വിമാനം മാറിക്കയറിയാണ് യാത്രക്കാർ അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. യാത്രാസമയം ആറു മണിക്കൂറിൽനിന്ന് നാലു മണിക്കൂർ ആയി കുറയും. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഗുജറാത്തിലേക്കും ഗുജറാത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും. തിരുവനന്തപുരത്തു നിന്ന് അഹമ്മദാബാദിലേക്കുള്ള നോൺ സ്റ്റോപ്പ് സർവീസും പരിഗണനയിലുണ്ട്.

English Summary: Indigo service from Thiruvananthapuram to Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS