കോവിഡും യുക്രെയ്ൻ യുദ്ധവും സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരുവശത്ത് കടുത്ത സാമ്പത്തിക മാന്ദ്യവും മറുവശത്ത് രൂക്ഷമായ വിലക്കയറ്റവും. ‘സ്റ്റാഗ്ഫ്ലേഷൻ’ എന്നാണ് ഈ പ്രതിഭാസത്തെ സാമ്പത്തിക ശാസ്ത്രം വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ രാജ്യം നേരിടുന്നതെന്നു പറയുന്നു, സാമ്പത്തിക ശാസ്ത്രജ്ഞനും സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ അധ്യക്ഷനുമായ ഡോ. ബി.എ. പ്രകാശ്. ‘വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അതിരൂക്ഷമാണ്. എന്നാൽ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന തെറ്റിദ്ധാരണയിലൂടെയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. ദരിദ്രരുടെ കണക്കുപോലും എടുക്കാൻ കഴിഞ്ഞ പത്തു വർഷമായി നമുക്കു കഴിഞ്ഞിട്ടില്ല. കോവിഡിനു ശേഷം പട്ടണങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു വൻ പലായനമാണുണ്ടായിട്ടുള്ളത്. അവരിൽ ബഹുഭൂരിപക്ഷവും തൊഴിൽരഹിതരായി തുടരുന്നു. യുക്രെയ്ൻ യുദ്ധത്തിനു ശേഷം ആർക്കും ആരെയും ആക്രമിക്കാവുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ ഓരോ രാജ്യവും സ്വന്തം സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന നയങ്ങളിലേക്കു മാറുകയാണ്. 1990കളിൽ ഇന്ത്യ ആഗോളവൽക്കരണ സാമ്പത്തിക നയങ്ങളിലേക്കു മാറി. എന്നാൽ ഇപ്പോൾ ലോക സാമ്പത്തികക്രമം തന്നെ മാറിയിരിക്കുന്നു. മിക്സഡ് സമ്പദ്ഘടനയിലേക്കു മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമയമായി’–ഡോ.ബി.എ.പ്രകാശ് പറയുന്നു. ഇന്ത്യ കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് മനോരമ ഓൺലൈൻ ‘ദി ഇൻസൈഡറി’നോടു സംവദിക്കുകയാണ് അദ്ദേഹം.
HIGHLIGHTS
- ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന കേന്ദ്ര പ്രചാരണത്തിൽ എത്രമാത്രം സത്യമുണ്ട്?