ADVERTISEMENT

റായ്പുർ∙ അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവിനെയും മറ്റൊരു സ്ത്രീയെയും നഗ്നരാക്കി നടത്തിച്ച ഭാര്യ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ കൊണ്ടഗവോൺ ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ ഭാര്യ അടക്കം 4 പേരാണ് അറസ്റ്റിലായത്. 

ജൂൺ 11ന് ഉറിഡബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ട ഭാര്യ ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. ഇവർ ചേർന്ന് ഇരുവരെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

English Summary : Man, Woman Paraded Naked Over Affair, His Wife Among 4 Arrested: Chhattisgarh Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com