ADVERTISEMENT

തിരുവനന്തപുരം∙ ഇന്‍ഡിഗോ മാനേജര്‍ക്കെതിരേ പരാതി കൊടുത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രതിപക്ഷം തനിക്കെതിരെ നല്‍കിയ കേസില്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു ഇ. പി ജയരാജന്‍. പണിയില്ലാത്തവര്‍ കേസ് കൊടുക്കട്ടെയെന്നും, ആരെങ്കിലും വിളിച്ച് പറയുന്നതിന് പിന്നാലെ നടക്കാനില്ലെന്നും ഇ.പി. പറഞ്ഞു.

‘എന്താണ് ഈ രാജ്യത്ത് നടക്കുന്നത്. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു സ്ഥാനാർഥിയെ തോല്‍പ്പിക്കാന്‍ നഗ്ന വിഡിയോ പ്രചരിപ്പിച്ചു. ഇത്തരം സംസ്കാരം നമ്മുടെ രാജ്യത്ത് പാടില്ല. അത് കോൺഗ്രസ് തിരുത്തിയാൽ അവർക്ക് നല്ലത്. വിമാനത്തിൽ നടന്ന സംഭവത്തിൽ പ്രതിപക്ഷം താങ്കൾക്കെതിരെ കേസ് കൊടുത്തെന്ന് പറഞ്ഞപ്പോൾ ‘ആ കേസ് കൊടുക്കട്ടെ’ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. പ്രതിപക്ഷ നേതാവ് എന്ത് കണ്ടിട്ടാണ് കേസ് കൊടുക്കുന്നത്? കൊടുക്കട്ടെ കേസ്... വേറെ പണിയൊന്നും ഇല്ലാത്തവർക്ക് അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രശ്നമുന്നയിച്ചാൽ മറുപടി പറയാം. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ല. ആരെങ്കിലും വിളിച്ചു പറയുന്നതിന് പിന്നാലെ നടക്കാൻ താനില്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

English Summary: Flight protest: EP Jayarajan slams Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com