‘ജയരാജനെതിരെ എന്തുകൊണ്ട് കേസില്ല?’; പരിശോധിക്കുന്നു, ഉടൻ നടപടി: കേന്ദ്രമന്ത്രി

Jyotiraditya Scindia
ജ്യോതിരാദിത്യ സിന്ധ്യ (ഫയൽ ചിത്രം)
SHARE

ന്യൂ‍ഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്ത എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ചോദിച്ച കോൺഗ്രസ് എംപി ഹൈബി ഈഡന്റെ ട്വീറ്റിനാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകിയത്. വിഷയം പരിശോധിച്ചു വരികയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രണ്ടു പേരെ വിമാനത്തിൽ വച്ച് മർദിച്ചിട്ടും വിമാനക്കമ്പനിയായ ഇൻഡിഗോയും ഡിജിസിഎയും കേന്ദ്ര വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യയിൽ എല്ലാവർക്കും നീതി ഒരുപോലെ അല്ലേയെന്നും ഹൈബി ഈഡൻ ട്വീറ്റിൽ ചോദിച്ചു. ഇ.പി.ജയരാജനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ട്വീറ്റിലാണ് മറുപടിയുമായി മന്ത്രി എത്തിയത്.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പരാതിക്കാരനുമായ അനിൽകുമാറിനെയും കൂട്ടി െപാലീസ് പരിശോധന നടത്തി. തെളിവെടുപ്പ് സംബന്ധിച്ച് പൊലീസ് മഹസർ തയാറാക്കി. മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടെന്നാണ് പരാതി.

English Summary: Jyotiraditya Scindia on Protest Inside Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS