തുടർച്ചയായ രണ്ടാം ദിനവും 12,000 കടന്ന് കോവിഡ് രോഗികൾ; 63,063 പേർ ചികിത്സയിൽ

Mail This Article
×
ന്യൂഡൽഹി∙ രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 12,000 മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 4,32,70,577 ആയി. 2.47 ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 63,063 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,985 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,26,82,697. പുതിയതായി 14 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,24,817 ആയി ഉയർന്നു. 98.65 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.
English Summary :India Records 12,847 New Covid Cases In 24 Hours
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.