മോദിക്ക് ഷെയ്ഖ് ഹസീനയുടെ സമ്മാനം; ഒരു മെട്രിക് ടൺ ‘അമ്രപാലി’ മാമ്പഴം
Mail This Article
×
ന്യൂഡൽഹി∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാഷ്ട്രപതി റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു മെട്രിക് ടൺ ‘അമ്രപാലി’ മാമ്പഴം അയച്ചു. മുൻകാല ‘മാമ്പഴ നയതന്ത്ര’ത്തിന്റെ ഭാഗമായാണ് മാമ്പഴം അയച്ചത്. നയതന്ത്ര ചാനൽ വഴി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഷെയ്ഖ് ഹസീന ‘വിശിഷ്ടമായ’ സമ്മാനം അയച്ചതായി ബംഗ്ലദേശ് ഹൈക്കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബംഗ്ലദേശിൽ മാമ്പഴത്തിന്റെ ഏറ്റവും ഉയർന്ന സീസണാണിപ്പോൾ. കഴിഞ്ഞ വർഷം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ബംഗാൾ, ത്രിപുര, അസം മുഖ്യമന്ത്രിമാർക്കും ഷെയ്ഖ് ഹസീന മാമ്പഴം സമ്മാനമായി അയച്ചിരുന്നു.
English Summary: 'Mango Diplomacy': Bangladesh Prime Minister Sends Mangoes To PM Modi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.