ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഇന്നു തുടങ്ങും. മന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ഇന്നുമുതല്‍ ശമ്പള വിതരണം തുടങ്ങാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്നു ശമ്പളം കിട്ടുമെന്നു മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് 30 കോടി നേരത്തേ കിട്ടിയിരുന്നു, 35 കോടി കൂടി ആവശ്യപ്പെടും. കെഎസ്ആര്‍ടിസിയില്‍‍, സാധാരണ ജീവനക്കാര്‍ക്കാണ് ആദ്യം ശമ്പളം നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കുന്നത് അതിനുശേഷം മാത്രമാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ആന്‍റണി രാജു പറഞ്ഞു.

‘ശമ്പളത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം എല്ലായ്പ്പോഴും തുടരുന്നതു നല്ല പ്രവണതയല്ലെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയാണു പ്രശ്നം. കെഎസ്ആർടിസിക്കായി പരമാവധി സഹായം സർക്കാർ ചെയ്തുവരികയാണ്. പ്രതിമാസം 70 കോടിയലധികം രൂപയാണു പെൻഷനു മാത്രമായി നൽകി വരുന്നത്. ഈ മാസം മാത്രം 100 കോടി സർക്കാർ തന്നു.

കഴിഞ്ഞ മാസം 120 കോടി രൂപയാണു നൽകിയത്. പ്രതിസന്ധികൾ ഉണ്ടെങ്കിലും സ്ഥായിയായ പരിഹാരത്തിനായി പരിശ്രമം നടത്തിവരികയാണ്. കളക്ഷൻ വർധിക്കുന്നതിലൂടെ സർക്കാർ സഹായം കുറയ്ക്കാൻ കഴിയുന്നുണ്ട്.’–ആന്റണി രാജു പറഞ്ഞു.

English Summary: Minister Antony Raju on KSRTC salary distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com