ADVERTISEMENT

കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാരയ്ക്കു നേരെ ഐഎസ് ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റു. ഗുരുദ്വാരയ്ക്കു പുറത്തെ സ്‌ഫോടനത്തിനു ശേഷം ഉള്ളില്‍ കടന്ന നാല് ആയുധധാരികളായ ഭീകരരെ സേന വധിച്ചു.  സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള നടപടികളും സ്വീകരിച്ചു. ആക്രമണത്തില്‍ ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയ്ക്കു നേരെയാണ് ആക്രമണം. രണ്ട് സ്‌ഫോടന ശബ്ദവും പിന്നീട് വെടിയൊച്ചയും കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. 

ഭീകരരും താലിബാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 8 പേരോളം ഗുരുദ്വാരയില്‍ കുടുങ്ങിക്കിടക്കുന്നതാണ് വിവരം. ഏറെ തിരക്കുള്ള മേഖലയിലാണ് ഗുരുദ്വാര. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary: Firing inside Kabul gurdwara by ISIS terrorists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com