ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് കോര്‍പറേഷനില്‍ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ നല്‍കിയതില്‍ നടപടി. നാലു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് ഓഫിസിലെ സൂപ്രണ്ട്, റവന്യു ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട്, റവന്യു ഓഫിസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്യുക. ഉദ്യോഗസ്ഥരുടെ പാസ്‍വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയതെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. അടുത്തിടെ നല്‍കിയ മുഴുവന്‍ കെട്ടിടങ്ങളുടെ  അനുമതിയും പരിശോധിക്കും. 

കോഴിക്കോട് സൗത്ത് ബീച്ചിനടുത്തുള്ള സ്വകാര്യ കെട്ടിടമാണ് അനധികൃതമെന്ന് കോർപ്പറേഷൻ അധികൃതർ കണ്ടെത്തിയത്. ഈ കെട്ടിടണം പൊളിച്ചുമാറ്റാൻ നിർദേശം നല്‍കുകയും ചെയ്തു. എന്നാൽ പിന്നീട് ഈ കെട്ടിടത്തിന് നമ്പർ നൽകിയതായാണ് കണ്ടത്. ഫയലുകൾ പരിശോധിച്ചപ്പോഴാണ് പാസ്‌വേർഡ് ചോർത്തിക്കൊണ്ടുള്ള ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയിട്ടും ഇപ്പോഴും കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാസ്‌വേർഡ് ചോർത്തപ്പെട്ടതിൽ സിറ്റി പൊലീസ് കമ്മിഷണർക്കും സൈബർ സെല്ലിനും പരാതി നൽകുമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

English Summary: Kozhikode Corporation secretary orders to suspend four staff over corruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com