ADVERTISEMENT

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമമുണ്ടായി. ഒരാളുടെ കരണത്തടിച്ചതായും പരാതിയുണ്ട്.

ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്തിയെന്ന് എ.എ.റഹീം ആരോപിച്ചു. ‘എംപിയെന്ന പരിഗണന പോലും നൽകാതെ പൊലീസ് ബലം പ്രയോഗിച്ചു. അഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരും. എത്ര നിഷ്ഠൂരമായാണ് ഈ പൊലീസ് പെരുമാറുന്നത്. തോറ്റുപിൻമാറില്ല. ആയുധങ്ങളുമായി വന്നാലും അതിനെയെല്ലാം ചെറുക്കാൻ വിദ്യാർഥി, യുവജനങ്ങൾ മുന്നോട്ടു വരും.’

എ.എ. റഹീമിനെയും മറ്റ് ഡിവൈഎഫ്ഐ നേതാക്കളെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
എ.എ. റഹീമിനെയും മറ്റ് ഡിവൈഎഫ്ഐ നേതാക്കളെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ

‘ഇന്നുണ്ടായ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണ്. എംപിയാണെന്നു കൂടെയുള്ളവർ പറയുമ്പോഴും പൊലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയാണ്.’ എംപിയെന്ന നിലയിൽ പ്രതിഷേധിക്കുമ്പോൾ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്രമോദി സർക്കാരിനില്ലെന്നതാണ് ഇന്നു കണ്ടതെന്നും എ.എ.റഹീം പറഞ്ഞു.

പൊലീസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഡിവൈഎഫ്ഐ നേതാക്കൾ.
പൊലീസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഡിവൈഎഫ്ഐ നേതാക്കൾ.

English Summary: Agnipath, DYFI parliament march

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com