ADVERTISEMENT

ചണ്ഡിഗഡ് ∙ അഗ്നിപഥ് പദ്ധതിക്കിതെരായ പ്രതിഷേധം രാജ്യത്ത് കൊടുമ്പിരികൊണ്ടു നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരനെ കേൾക്കാൻ തയ്യാറായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിൽ നടന്ന ഒരു റോഡ് ഷോയ്ക്കിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കറുത്ത ടീ ഷർട്ട് ധരിച്ച ഒരാൾ കൈവീശി കാണിച്ചു. വാഹനം നിർത്താന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി പ്രതിഷേധക്കാരനു പറയാനുള്ളതു മുഴുവൻ കേട്ടു. ഇതിന്റെ വിഡിയോ ആംആദ്മി പാർട്ടി പങ്കുവച്ചിട്ടുണ്ട്.

പ്രതിഷേധക്കാരന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടാണ് വിഡിയോയിൽ ഉടനീളം മുഖ്യമന്ത്രി അയാളോട് സംസാരിക്കുന്നതെന്ന് കാണാം. അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനു മുൻപ് അതേക്കുറിച്ച് നേതാക്കൾ എല്ലാവരും വിശദമായി തന്നെ ചർച്ച ചെയ്യണമായിരുന്നു എന്നാണ് യുവാവ് മുഖ്യമന്ത്രിയോട് പറയുന്നത്. ഇതിന് മറുപടിയായി വിഷയത്തിൽ എംപിമാരുടെ യോഗം നടക്കുന്നുണ്ടെങ്കിൽ താൻ തീർച്ചയായും അങ്ങോട്ട് പോകുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകുന്നുണ്ട്. 

അതേസമയം, ഇന്നും രാജ്യവ്യാപകമായി അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. എന്നാൽ അഗ്നിപഥുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്നു സേനാധിപന്‍മാരുടേയും യോഗം വിളിച്ചു. റിക്രൂട്ട്മെന്‍റ് വിശദാംശങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടുമുണ്ട്.

English Summary: ​ Agnipath' Protester Stops Punjab Chief Minister's SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com