ADVERTISEMENT

പട്ന ∙ ബിഹാറിലെ എട്ട് ജില്ലകളിൽ മിന്നലേറ്റ് 17 മരണം. ശക്തമായ ഇടിമിന്നലേറ്റ് ഒഡിഷയിൽ നാലുപേരും മരിച്ചു. ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബിഹാറിൽ വലിയ നാശനഷ്ടമാണുണ്ടായത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സഹായധനം എത്രയും വേഗം കൈമാറണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

കനത്ത മഴയിലും കാറ്റിലും ബിഹാറിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി മരങ്ങൾ കടപുഴകിവീണു. പലയിടത്തും വൈദ്യുതിബന്ധം തടസ്സപ്പെട്ടു, ജനജീവിതം ദുസ്സഹമായി.

English Summary: Lightning strikes kill 17; CM Nitish Kumar announces Rs 4 lakh ex-gratia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com