ADVERTISEMENT

തിരുവനന്തപുരം∙ ശമ്പളപ്രതിസന്ധിയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആർടിസി ചീഫ് ഓഫിസ് വളഞ്ഞ് സിഐടിയു. ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെയാണ് ഉപരോധം. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സിഐടിയു തീരുമാനം.

സിപിഎമ്മിന്റെ തൊഴിലാളി സംഘടനയുടെ ഈ നീക്കം സർക്കാരിനെ പ്രതിരോധത്തിലാക്കും. ശമ്പള വിഷയത്തിൽ സ്ഥിരമായ പരിഹാരം വേണമെന്നാണ് സിഐടിയുവിന്റെ നിലപാട്.  കെഎസ്ആർടിസി ചീഫ് ഓഫിസിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. ആറുനില കെട്ടിടത്തിലെ മറ്റ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്.

ബസ് സർവീസുകൾ മുടക്കാതെ പ്രധാന ഉദ്യോഗസ്ഥർ വരുന്ന ഓഫിസ് വളയാനായിരുന്നു സിഐടിയു തീരുമാനം. 27 ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയനുകളെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.

English Summary: CITU protest at KSRTC chief office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com