ADVERTISEMENT

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് തട്ടിപ്പുകേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻ‌ഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ആഴ്ച മൂന്നു വട്ടം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ വെള്ളിയാഴ്ച നോട്ടിസ് നൽകിയെങ്കിലും രാഹുൽ അസൗകര്യം അറിയിച്ചു. തുടർന്നാണു ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്കു മാറ്റിയത്.

ചോദ്യം ചെയ്യൽ ആരംഭിക്കും മുൻപ് എഐസിസി ആസ്ഥാനത്തേക്കുള്ള വഴി പൊലീസ് അടച്ചു. പ്രവേശന കവാടത്തിനു മുൻവശം ബാരിക്കേ‍‍ഡ് വച്ച് അടച്ചുപൂട്ടി. വൈകിട്ട് അഞ്ചു മണിക്കുശേഷമേ ബാരിക്കേ‍ഡുകൾ നീക്കൂവെന്നാണ് പൊലീസ് അറിയിപ്പ്. എംപിമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു.

കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സമരവേദിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിലേക്കുള്ള റോ‍ഡും പൊലീസ് അടച്ചു.

കോൺഗ്രസ് പ്രവർത്തകരെ തടയുന്നതിനായി ‍ഡൽഹിയിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: രാഹുൽ ആർ. പട്ടം
കോൺഗ്രസ് പ്രവർത്തകരെ തടയുന്നതിനായി ‍ഡൽഹിയിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: രാഹുൽ ആർ. പട്ടം
Congress, Rahul gandhi
ജന്തർമന്തറിലെ സത്യഗ്രഹ വേദിയിൽനിന്ന്. Photo: Twitter@ANI
കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായപ്പോൾ
കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായപ്പോൾ
ഡൽഹിയിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ. ചിത്രം: രാഹുല്‍ ആർ. പട്ടം

English Summary: Rahul Gandhi to Reappear Before ED for 4th Round of Questioning Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com