ADVERTISEMENT

ജറുസലം ∙ നാലു വർഷത്തിനിടെ അഞ്ചാം തിരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രയേൽ. കൂട്ടുകക്ഷി ഭരണകൂടത്തിൽ വിള്ളലുകൾ ഉണ്ടായതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്. പുതിയ ധാരണ പ്രകാരം പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് പകരം യയ്ർ ലപീദ് ചുമതലയേൽക്കും. ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിടാനും ധാരണയായി.

പ്രധാനമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഒക്ടോബർ അവസാനവാരം തിരഞ്ഞെടുപ്പ് നടക്കുമെന്ന് രാഷ്ട്രീയനിരീക്ഷകർ പറഞ്ഞു. ബെന്നറ്റിന്റെ സ്വന്തം പാർട്ടിയായ യമിന പാർട്ടി ഭരണകൂടത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

English Summary: Israel heading to polls as coalition moves to dissolve parliament

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com