ADVERTISEMENT

കണ്ണൂർ∙ പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി.ജയരാജന്‍. മധ്യസ്ഥചര്‍ച്ച നടത്തുന്ന രീതി സിപിഎമ്മിനില്ലെന്ന് അദ്ദേഹം പറ​ഞ്ഞു. പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച മുൻ ഏരിയ സെക്രട്ടറി  വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം,ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. സിപിഎമ്മുമായി ഒരു സഹകരണത്തിനും ഇനിയില്ലെന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ടി.ഐ.മധുസൂദൻ എംഎൽഎയ്ക്കെതിരെ ശക്‌തമായ നടപടി വേണമെന്നും കുഞ്ഞിക്കൃഷ്‌ണൻ ആവശ്യപ്പെട്ടു.

English Summary: P. Jayarajan reaction misappropriation of party fund.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com