ADVERTISEMENT

ന്യൂഡൽഹി∙ ട്രെയിനിന്റെ സുഗമമായ യാത്ര ഉറപ്പാക്കാൻ ജീവനക്കാരൻ നടത്തിയ ധീരപ്രവൃത്തിക്കു അഭിനന്ദനവുമായി ഇന്ത്യൻ റെയിൽവേ. ബ്രേക്കിങ് സംവിധാനത്തിലെ വായു ചോർച്ച പരിഹരിക്കാനായി അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഗണേഷ് ഘോഷ് ട്രെയിനടിയിലൂടെ ഇഴഞ്ഞു നീങ്ങുന്നതിന്റെ വിഡിയോ ട്വീറ്ററിൽ പങ്കുവച്ചാണ് റെയിൽവേയുടെ അഭിനന്ദനം. ട്രെയിനിലെ ബ്രേക്കിങ് സംവിധാനത്തിൽ വായു ചോ‍ർച്ചയുണ്ടായാൽ ട്രെയിനിലെ ബ്രേക്കുകൾ പ്രവർത്തിച്ച് ട്രെയിൻ നിന്നുപോകാറുണ്ട്. ഇത്തരത്തിൽ ഒരു പാലത്തിൽ നിന്നുപോയ ട്രെയിന്റെ വായു ചോർച്ചയാണ് ലോക്കോ പൈലറ്റ് പരിഹരിച്ചത്.

‘24x7 യാത്രക്കാർക്ക് സേവനം നൽകാൻ റെയിൽവേ ജീവനക്കാർ പ്രതിജ്ഞാബദ്ധരാണ്. പാലത്തിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങി വായു ചോർച്ചാ പ്രശ്നം പരിഹരിച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഗണേഷ് ഘോഷിന്റെ മാതൃകാപരമായ പ്രവൃത്തി’ – വിഡിയോയ്ക്കൊപ്പം റെയിൽവേ ട്വീറ്റ് ചെയ്തു.

മുൻപ്, ഉത്തർപ്രദേശിലെ ലളിത്പുർ സ്റ്റേഷനിൽ ട്രെയിൻ വരുന്നതിനു തൊട്ടുമുൻപ് ട്രാക്ക് കുറുകെ കടക്കുകയായിരുന്ന വയോധികയെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ഫ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുന്നതിന്റെ വിഡിയോയും റെയിൽവേ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

English Summary: Railways Employee's Feat Helps Train Resume Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com