സോണിയ ഗാന്ധി ആശുപത്രി വിട്ടു; വീട്ടിൽ വിശ്രമം തുടരാൻ നിർദേശം

sonia-gandhi-4
സോണിയ ഗാന്ധി
SHARE

ന്യൂഡല്‍ഹി∙ കോവിഡ് ബാധിച്ച് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡിസ്ചാർജ് ആയി. കോവിഡ് മൂലം കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വസനനാളിയിൽ അണുബാധ കണ്ടെത്തിയതോടെ വിദഗ്ധ പരിശോധനയ്ക്കു കഴിഞ്ഞ ദിവസം വിധേയയാക്കിയിരുന്നു. വീട്ടിൽ വിശ്രമം തുടരാൻ ഡോക്ടർമാർ നിർദേശിച്ചതായി മാധ്യമ വിഭാഗം ചെയർമാൻ ജയറാം രമേശ് അറിയിച്ചു.

English Summary: Sonia Gandhi discharged from Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS