ADVERTISEMENT

തിരുവനന്തപുരം ∙ അനധികൃത മണൽ ഖനനം തടയാനുള്ള റവന്യു വകുപ്പിന്റെ സ്ക്വാഡിനായി റിവർ മാനേജ്മെന്റ് ഫണ്ടിൽനിന്നു 45 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചു ജീപ്പുകൾ വാങ്ങുന്നു. തിരുവനന്തപുരം ജില്ലയ്ക്കു രണ്ടും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കായി ഓരോ ജീപ്പുമാണു വാങ്ങുന്നത്.

നദികളിൽനിന്നു നിയമാനുസൃതം ഖനനം നടത്തുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനുള്ള ജില്ലാ സർവേ റിപ്പോർട്ട് തയാറാക്കാനുള്ള പ്രവർത്തനങ്ങൾക്കും ഈ വാഹനങ്ങൾ ഉപയോഗിക്കും.

റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ ജനുവരി 27നു ചേർന്ന സംസ്ഥാന ഉന്നതതല സമിതിയാണ് ജീപ്പ് വാങ്ങാൻ തീരുമാനിച്ചത്. തുടർന്ന് 5 ജീപ്പുകൾ 45.91 ലക്ഷം രൂപ മുടക്കി വാങ്ങാൻ ലാൻഡ് റവന്യു കമ്മിഷണർ സമർപ്പിച്ച ശുപാർശ വകുപ്പ് അംഗീകരിക്കുകയായിരുന്നു.

English Summary: Five new vehicles for revenue depatment's squad to curb illegal sand mining

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com