കൊറോണ വൈറസിനു ജനിതക പരിവർത്തനം സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാൽ ഒമിക്രോണിനു ശേഷം ആശങ്കപ്പെടേണ്ട ഒരു വകഭേദം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്പോഴും ഇന്ത്യയിൽ പതിയെ കോവിഡ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. ജൂൺ അവസാനത്തോടെ ഇന്ത്യയിൽ നാലാം കോവിഡ് തരംഗമുണ്ടാകുമെന്നാണ് കാൺപുർ ഐഐടി പ്രവചിച്ചിരിക്കുന്നത്. ഇതു സംഭവിക്കാന്‍ എത്രത്തോളം സാധ്യതയുണ്ട്? നാലാം തരംഗത്തിൽ കൊറോണയുടെ വ്യാപനരീതി എങ്ങനെയായിരിക്കും? ഇതിനെ പ്രതിരോധിക്കാൻ നിലവിലെ ആർജിത പ്രതിരോധ ശേഷിയിലൂടെയും വാക്സീനിലൂടെയും സാധിക്കുമോ? കൃത്യമായ ഇടവേളകളിൽ നാം വാക്സീൻ എടുക്കേണ്ടി വരുമോ? എത്രകാലം നാം കോവിഡിനൊപ്പം ജീവിക്കേണ്ടി വരും? പുതിയ സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് പ്രമുഖ ജീനോമിക് സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ. എന്തുകൊണ്ടാണ് കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു. വിശദമായ വിഡിയോ അഭിമുഖം താഴെ ക്ലിക്ക് ചെയ്തു കാണാം.
എത്ര കാലം നാം കോവിഡിനൊപ്പം ഇനിയും ജീവിക്കണം? വരുമോ നാലാം തരംഗം?–വിഡിയോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.