വിട്ടയയ്ക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടിട്ടും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസ് പ്രതി മണിച്ചൻ. 22 വർഷമായുള്ള ജയിൽ വാസം അവസാനിപ്പിക്കാനാണു സർക്കാർ തീരുമാനമെടുത്തതെങ്കിലും വിചാരണ സമയത്തു കോടതി വിധിച്ച പിഴയടയ്ക്കാതെ മണിച്ചനു പുറത്തിറങ്ങാനാകില്ല. 30.45 ലക്ഷം രൂപയാണു മണിച്ചൻ പിഴയടയ്ക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടതു 18 വർഷം കൂടി! 18 വർഷത്തെ ജയിൽ വാസം വേണോ, 30.5 ലക്ഷം രൂപ പിഴയടയ്ക്കണോ എന്നു തീരുമാനിക്കേണ്ടിവന്നാൽ പിഴയടയ്ക്കാനേ എല്ലാവരും ആഗ്രഹിക്കൂ. 65 വയസ്സായ മണിച്ചന്റെ ആഗ്രഹവും അതു തന്നെയാണ്. കാരണം 18 വർഷം കൂടി കിടക്കേണ്ടിവന്നാൽ 83 വയസ്സു കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ. ജയിലിലെ ഇളവുകൾ കിഴിച്ചാലും 80 വയസു വരെയെങ്കിലും കിടക്കേണ്ടിവരും. എന്നാൽ 30 ലക്ഷം പോയിട്ട്, 30,000 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് ഈ പഴയ മദ്യരാജാവെന്ന് അടുപ്പക്കാർ പറയുന്നു. 31 പേർ കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയെ പണം നൽകി സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയുമില്ല. ഒരുകാലത്ത് മദ്യരാജാവായി വിലസിയ മണിച്ചന്റെ ബിസിനസുകളും ഒന്നൊന്നായി പൊട്ടിയ അവസ്ഥയിലാണ്. പിഴ നൽകാതെ മണിച്ചന് ജയിൽ മോചനം സാധ്യമാവുമോ? കേരളത്തിൽ സമാനമായ മറ്റു കേസുകളിൽ സംഭവിച്ചത് എന്താണ്?
HIGHLIGHTS
- വിട്ടയയ്ക്കാൻ ഗവർണർ ഉത്തരവിട്ടിട്ടും ജയിലിൽ ‘കുടുങ്ങി’ മണിച്ചന്
- പിഴ അടച്ചില്ലെങ്കിൽ 83 വയസ്സു വരെ വീണ്ടും ജയിലിൽ
- പക്ഷേ, നിയമവിദഗ്ധരിൽ ചിലർ ഉന്നയിക്കുന്ന ചോദ്യം ഇപ്പോൾ മണിച്ചന്റെ പിടിവള്ളി