കേരള സർവകലാശാലയ്ക്ക് എ++ ഗ്രേഡ്; സംസ്ഥാനത്ത് ആദ്യം

kerala-university-2
കേരള സർവകലാശാല (ഫയല്‍ ചിത്രം)
SHARE

തിരുവനന്തപുരം∙ കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തിൽതന്നെ ഉയർന്ന ഗ്രേഡാണിത്.

സർവകലാശാലകളിൽ ഗുണമേന്മാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്വല നേട്ടങ്ങളിൽ ഒന്നാണ് കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കേരളത്തിനു സമുന്നത സ്ഥാനം നേടിത്തന്ന കേരള സർവകലാശാലയെ മന്ത്രി അഭിനന്ദിച്ചു.

English Summary: Kerala University gains A++ Grade in NAAC Accreditation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS