ADVERTISEMENT

തിരുവനന്തപുരം ∙ രോഗിയെ ശസ്തക്രിയയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതു മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോൾ പാലിക്കാത്തതാണ് മെഡിക്കൽ കോളജിൽ വൃക്ക സ്വീകർത്താവിന്റെ മരണത്തിലേക്കു നയിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പരാമർശം.

മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി എത്തിച്ച രോഗിയെ ചികിൽസിക്കാൻ പിജി വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. നെഫ്രോളജി വിഭാഗം മേധാവി ഡൽഹിയിൽ ആയിരുന്നിട്ടും പകരം ചുമതല ആരെയും ഏൽപിക്കാത്തത് വീഴ്ചയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ആംബുലൻസിൽ ഉണ്ടായിരുന്ന യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ ഡോക്ടർമാരും അവരുടെ മേധാവികളും തമ്മിലായിരുന്നു ആശയവിനിമയം. ആംബുലൻസ് സ്വീകരിക്കാൻ സെക്യൂരിറ്റി പോലും ഇല്ലായിരുന്നു. വൃക്ക അടങ്ങിയ കോൾഡ് ബോക്സുമായി ഡോക്ടർമാർ പുറത്തിറങ്ങുമ്പോഴേക്കും രണ്ടു പേർ തട്ടിയെടുത്തു മുകളിലേക്കു പോയെന്നും അതെല്ലാം വിഡിയോയിൽ ചിത്രീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary : Kidney patient Death in Thiruvananthapuram Medical College: Investigation report out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com