ADVERTISEMENT

കോട്ടയം ∙ യാക്കോബായ സഭ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നു മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പൊലീത്തയായിരുന്നു. അഖില മലങ്കര മാർത്തമറിയം സമാജം അധ്യക്ഷൻ ആണ്. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗമാണ്.

ഇന്ന് വൈകിട്ട് 5 വരെ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ പൊതുദർശനം. സന്ധ്യാപ്രാർഥനയെ തുടർന്നു കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് കൊണ്ടു പോകും. നാളെ ഉച്ചയ്ക്കു ശേഷം മൂന്നിനു കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും.

English Summary: Metropolitan of Jacobite Church Zacharias Mar Polycarpos Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com