ഒരു പ്ലാസ്റ്റിക് കുപ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് വിഷയം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ വഴിയിൽനിന്ന് മോദി ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുന്നതാണ്. കാലിക്കുപ്പിയായിരുന്നു. ഡൽഹിയിലെ മിക്ക ഇംഗ്ലിഷ് പത്രങ്ങളുൾപ്പെടെ ഒട്ടേറെ മാധ്യമങ്ങൾ പ്രധാനമന്ത്രി കുപ്പിയെടുക്കുന്നതിന്റെ ദൃശ്യം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെയും കണ്ടത് പരിഹാസമാണ്. മോദിക്ക് എടുക്കാൻ വേണ്ടി, ഫോട്ടോ അവസരം സൃഷ്ടിക്കാൻ വേണ്ടി കുപ്പി അവിടെ സ്ഥാപിച്ചതാണ് എന്നതാണ് പ്രധാന വാദം അല്ലെങ്കിൽ ആരോപണം. വാദം ശരിയായിരിക്കാം, തെറ്റായിരിക്കാം. ഫോട്ടോ അവസരത്തിനായി കുപ്പി അവിടെ സ്ഥാപിച്ചിരുന്നതല്ലെങ്കിലോ? പ്രധാനമന്ത്രി കാൽനടയായി സഞ്ചരിക്കുന്ന സ്ഥലത്ത്, ദൃശ്യത്തിൽ കാണുന്നതുപോലെ ഒരു കുപ്പി കിടക്കുന്നത് സുരക്ഷാവീഴ്ചയാണെന്നു പറയാം. വഴിയിൽ കാണുന്ന കുപ്പികൾ പ്രധാനമന്ത്രി എടുക്കുന്നതുതന്നെ സുരക്ഷാപരമായി നോക്കുമ്പോൾ വലിയ പിഴവാണ്. അത്തരം പിഴവുകൾ വരുത്തുന്നയാളല്ല മോദി. എന്നിട്ടും എന്തുകൊണ്ടാണ് ഈ പ്രവൃത്തി ചർച്ചയാകുന്നത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
HIGHLIGHTS
- പ്ലാസ്റ്റിക് കുപ്പി എടുത്തുമാറ്റുന്ന മോദിയുടെ ചിത്രം എന്തുകൊണ്ട് ചർച്ചയാകണം?
- പിണറായിയുടെ കോവിഡ്കാല വാർത്താ സമ്മേളനം ലക്ഷ്യമിട്ടത് എന്താണ്?
- രാഹുൽ ഗാന്ധി കേരളത്തിലെ വഴിയോരക്കടകളിൽ ചായ കുടിക്കുന്നതിലെ സന്ദേശമെന്താണ്?