ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ എൻസിപിയുടെ എല്ലാ എംഎൽഎമാരും ബുധനാഴ്‌ച മുംബൈയിലെത്താൻ നിർദേശം. ‘‘മഹാരാഷ്ട്ര സർക്കാരിനെ വീഴ്ത്താൻ ശ്രമം നടക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ക്രോസ് വോട്ടിങ് നടക്കാറാണ് പതിവ്. ഇത് മൂന്നാം തവണയാണ് സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കുന്നത്. അതുകൊണ്ട് ഇതൊരു പുതിയ കാര്യമൊന്നുമല്ല’’-ശരദ് പവാർ പറഞ്ഞു.  

‘‘ഏക്‌നാഥ്‌ ഷിൻഡെയും ചില എംഎൽഎമാരും സൂറത്തിൽൽ ഉണ്ടെന്ന് അറിയാൻ സാധിച്ചു. ഇവർ ശിവസേനയ്‌ക്കെതിരെ ഒന്നും ചെയ്യില്ലെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എല്ലാ എംഎൽഎമാരുമായും ഞങ്ങൾ സംസാരിക്കുന്നുണ്ട്. എല്ലാവരെയും ഒന്നിച്ചുനിർത്താൻ ഉദ്ദവ് താക്കറെയ്ക്ക് സാധിക്കുന്നുണ്ട്’’- എൻസിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീൽ പ്രതികരിച്ചു. 

English Summary: NCP MLAs must reach Mumbai on Wednesday, says Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com