ADVERTISEMENT

തിരുവനന്തപുരം ∙ ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍‌ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

'പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ ന‍ടത്തേണ്ടതാണ് മോട്ടോര്‍ റേസ്. ഇത് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ മരണമടയുന്നത് അടുത്തകാലത്തു വര്‍ധിച്ചു വരുന്നു. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. 

രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ, ഓടിക്കുന്നയാളിന്റെ ലൈസന്‍സ് എന്നിവ റദ്ദാക്കുകയും അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിൽ പിഴ ഈടാക്കും'-മന്ത്രി വ്യക്തമാക്കി. 

English Summary: Road race should stop, 'Operation Race' will start soon, says Antony Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com