‘‘രാവും പകലും വിശ്രമമില്ലാതെ പണിയെടുപ്പിച്ചു, ഭക്ഷണം നൽകിയില്ല; നേരിട്ടത് കൊടിയ പീഡനം’’

human-trafficking
രക്ഷപ്പെട്ട യുവതി മനോരമ ന്യൂസ് പ്രതിനിധിയോടു സംസാരിക്കുന്നു.
SHARE

കോട്ടയം ∙ മനുഷ്യക്കടത്ത് റാക്കറ്റിൽ കുടുങ്ങി ഒട്ടേറെ സ്ത്രീകൾ കുവൈത്തിൽ കഴിയുന്നതായി രക്ഷപ്പെട്ട സ്ത്രീയുടെ വെളിപ്പെടുത്തൽ. വൻ തുക വാങ്ങിയാണ് ഏജന്റ് സ്ത്രീകളെ അറബികൾക്കു വിൽക്കുന്നത്. അവിടെ കൊടിയ പീഡനങ്ങൾ അനുഭവിച്ചതായും കോട്ടയം പൊൻപുഴ സ്വദേശിനി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 

തയ്യൽ ജോലിയും 45,000 രൂപയും വാഗ്ദാനം ചെയ്താണ് കണ്ണൂർ സ്വദേശിയായ ഏജന്റ് അലി കുവൈത്തിലേക്കു കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. ഇതിനായി ഒന്നര ലക്ഷത്തോളം രൂപയും യുവതിയിൽനിന്ന് വാങ്ങി. കുവൈത്തിൽ അറബിക്ക് യുവതിയെ വിറ്റത് വൻതുകയ്ക്കാണ്. രാവും പകലും വിശ്രമമില്ലാതെ പണിയെടുപ്പിച്ചു. ഭക്ഷണവും നൽകിയില്ല.

മുഖത്തും അടിവയറ്റിലും ചവിട്ടി. കൊടും പീഡനമാണ് സഹിച്ചതെന്ന് യുവതി പറഞ്ഞു. തന്നെപ്പോലെ നിരവധി സ്ത്രീകൾ ഇപ്പോഴും കുവൈത്തിൽ കഴിയുന്നുണ്ടെന്ന് യുവതി പറഞ്ഞു. പകരം മറ്റു സ്ത്രീകളെ എത്തിച്ചാലെ ഇപ്പോഴുള്ളവരുടെ മോചനം സാധ്യമാകൂവെന്നും അവർ വെളിപ്പെടുത്തി.

English Summary: Revelations of the victim on human trafficking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS