ലോകത്തിന് ‘മരണമണി’ മുഴക്കി യുക്രെയ്ൻ– റഷ്യ യുദ്ധം;പുട്ടിൻ മതിയാക്കേണ്ടിവരും എല്ലാം!

HIGHLIGHTS
  • റഷ്യ–യുക്രെയ്ൻ യുദ്ധം ഇനിയും തുടർന്നാൽ ലോകത്തിനു വലിയ ഭീഷണി
  • യൂറോപ്യൻ .യൂണിയൻ യുക്രെയ്നിന് ഒപ്പം നിൽക്കുമോ?
  • ഭക്ഷ്യധാന്യങ്ങൾ കിട്ടാനില്ല, പണപ്പെരുപ്പവും; ഇത് എവിടെച്ചെന്ന് അവസാനിക്കും?
ukraine-war-main-img
യുക്രെയ്നിന് ബൾഗേറിയ ആയുധം നൽകി സഹായിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ സോഫിയയിൽ നടന്ന പ്രകടത്തിൽനിന്ന്. ഏപ്രിൽ 28ലെ ചിത്രം (ഇടത്), ബെർലിനിൽ നടന്ന യുദ്ധവിരുദ്ധ റാലിയിൽനിന്ന് (മേയ് 4ലെ ചിത്രം, വലത്– ചിത്രങ്ങൾ: Tobias SCHWARZ / Nikolay DOYCHINOV / AFP)
SHARE

നൂറ്റിപ്പതിനഞ്ചിലേറെ ദിവസം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു റഷ്യ–യുക്രെയ്ന്‍ യുദ്ധം. ഇരുപക്ഷവും പ്രതീകാത്മകമായ പല വിജയങ്ങളും പ്രഖ്യാപിക്കുന്നുണ്ട്, അതിന് ഉപോൽബലകമായ പ്രചാരണങ്ങളും നിരന്തരം നടത്തുന്നു. പക്ഷേ യുദ്ധം ഏറെക്കുറെ നിശ്ചലമായ ഘട്ടത്തിലാണിപ്പോൾ. ഈ സാഹചര്യത്തിൽ, യുദ്ധത്തിന്റെ വിവിധങ്ങളായ സാഹചര്യങ്ങളും, അതിന്റെ ഫലമായി ഉരുത്തിരിയുന്ന പുതിയ ലോകക്രമത്തെ പറ്റിയുള്ള വിവിധങ്ങളായ ചർച്ചകളും ശക്തമാണ്. ഒരു നീണ്ട നിശ്ചലമായ യുദ്ധം അഥവാ Frozen conflict; അതിന്റെ അനന്തരഫലങ്ങളും ഈ സാഹചര്യത്തിൽ വിശദമായ പരിഗണന അർഹിക്കുന്നു. എന്താണ് യുദ്ധത്തിന്റെ നിലവിലെ സ്ഥിതി? റഷ്യ–യുക്രെയ്ൻ യുദ്ധം (റഷ്യയുടെ ഭാഷയിൽ പറഞ്ഞാൽ, യുക്രെയ്നിലെ പ്രത്യേക സൈനിക നടപടി) നൂറിലേറെ ദിവസം പിന്നിടുമ്പോൾ റഷ്യ അതിന്റെ ആദ്യപാദങ്ങളിലെ, ഏറെക്കുറെ അതിമോഹപരമായ ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ചു കഴിഞ്ഞതായി കാണാം. കൂടുതൽ യാഥാർഥ്യപരമായ തന്ത്രങ്ങൾ നടപ്പിലാക്കുകയാണ് അവരിപ്പോൾ. അതാകട്ടെ, വളരെ ചെറിയ തോതിലാണെങ്കിലും തന്ത്രപ്രധാന സൈനിക മുന്നേറ്റങ്ങൾ റഷ്യയ്ക്കു നൽകുന്നുമുണ്ട്. എന്താണ് യുദ്ധത്തിന്റെ നിലവിലെ അവസ്ഥ? റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എല്ലാം മതിയാക്കിയ അവസ്ഥയിലാണോ? ലോകത്തെ പട്ടിണിയിലേക്കു നയിക്കും വിധം ഭീകരമാവുകയാണോ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ? യുക്രെയ്നിനെ യൂറോപ്യൻ യൂണിയൻ തുണയ്ക്കുമോ, അതോ വെറും വാഗ്ദാനങ്ങളിൽ തളച്ചിട്ടു പറ്റിക്കുമോ? പുതിയ ലോകക്രമത്തിലേക്കു തന്നെ നയിച്ച റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പോക്ക് ഭീതിദമായ അവസ്ഥയിലേക്കാണ്. യൂറോപ്പിലേക്കു മാത്രമല്ല ഇന്ത്യയിലേക്ക് ഉൾപ്പെടെ അതിന്റെ അലയൊലികളെത്തിയിരിക്കുന്നു. ഈ യുദ്ധം ഇങ്ങനെ തുടർന്നാൽ എന്തു സംഭവിക്കും? യുക്രെയ്നിന്റെ അയൽരാജ്യമായ പോളണ്ടിൽനിന്ന് വിലയിരുത്തുകയാണ് വിദേശകാര്യ നിരീക്ഷകൻ കെ.യു.ഹരികൃഷ്ണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA