ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വകുപ്പു മേധാവിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഡോക്ടർമാർക്ക് പ്രതിഷേധം. പരിമിതികൾ മറയ്ക്കാൻ ഡോക്ടർമാരെ ബലിയാടാക്കിയെന്ന് കെജിഎംസിടിഎ ആരോപിച്ചു. വിശദമായ അന്വേഷണം നടത്താതെയാണ് നടപടിയെടുത്തത്. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് ഉൾപ്പെടെയുള്ള അസൗകര്യങ്ങളെക്കുറിച്ച് ചർച്ച വേണം. നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന അറിയിച്ചു.

അതേസമയം, അവയവ മാറ്റം വൈകിയതിനു പിന്നാലെ മരിച്ച കാരക്കോണം സ്വദേശി സുരേഷ്കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് നടത്തുന്ന സമഗ്ര അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളും ഇന്ന് ആരംഭിക്കും.

English Summary: Doctors Protest Against Suspension In Thiruvananthapuram Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com